ഏറ്റവും പ്രധാനപ്പെട്ട വരുമാന രീതിയാണ് പാസ്സീവ് ഇൻകം. പ്രത്യക്ഷ ഇടപെടൽ ഇല്ലാതെ തന്നെ വരുമാനം വന്നു ചേരുന്നതാണ് ഈ രീതി. ഏതൊരാൾക്കും പാസ്സീവ് ഇൻകം ജെനറേറ്റ് ചെയ്യൽ വളരെ അത്യാവശ്യമാണ്. എന്നാൽ മാത്രമേ സാമ്പത്തിക സ്വാതന്ത്ര്യം കൈവരിക്കാനാകൂ. എത്രയും നേരത്തെ ആ ലക്ഷ്യം സാക്ഷാത്കരിക്കാനായാൽ അത്രയും വേഗം Financial freedom ലേക്ക് എത്തിച്ചേരാനാകും.
പാസ്സീവ് ഇൻകം എന്നത് എല്ലാവരുടെയും ഒരു സ്വപ്നമാണ്. ആ സ്വപ്ന സാക്ഷാത്ക്കാരത്തിനുള്ള വഴികളാണ് ഈ കുറിപ്പിൽ വിശദീകരിക്കുന്നത്.
സാധാരണയായി പ്രാധാന്യം നൽകപ്പെടാത്ത ഒരു വിഷയമാണ് ഇത്. ആക്ടീവ് ഇൻകം ലഭിക്കാൻ ജോലിയും മറ്റും അന്വേഷിക്കാൻ പലമാർഗ്ഗങ്ങളും അന്വേഷിക്കുന്ന അതേ പ്രാധാന്യം പക്ഷെ പാസ്സീവായി വരുമാനം ലഭിക്കാൻ വേണ്ടി അന്വേഷിക്കാറില്ല. വളരെ പ്രധാനപ്പെട്ട വരുമാനം പാസ്സീവ് ഇൻകം ആണെന്നിരിക്കെ അതിന് വേണ്ടി പ്രവർത്തിക്കാനോ പഠിക്കാനോ പലരും തയ്യാറല്ല.
0 Comments