Ticker

6/recent/ticker-posts

മ്യൂച്ചൽ ഫണ്ട് - എറ്റവും നല്ല നിക്ഷേപ മാർഗ്ഗം | Mutual Fund - The Best Investment

  • മ്യൂച്ചൽ ഫണ്ടിൽ നിക്ഷേപിച്ചാൽ പണം നഷ്ടപ്പെടുമോ?
  • മ്യൂച്ചൽ ഫണ്ടിൽ നിന്നുള്ള റിട്ടേണിന് ഗ്യാരണ്ടിയുണ്ടോ?
  • ഫണ്ട് ഹൗസ് (AMC) പൂട്ടിപ്പോയാൽ എന്ത് ചെയ്യും?
  • ഫണ്ട് ഹൗസ് നമ്മുടെ കാശ് തിരിച്ചു തന്നില്ലെങ്കിലോ?
  • മ്യൂച്ചൽ ഫണ്ട് എങ്ങനെ വർക്ക് ചെയ്യുന്നു?
  • കമ്പനികളുടെ സ്റ്റോക്കുകളിൽ നേരിട്ട് ഇൻവെസ്റ്റ് ചെയ്താൽ പോരേ?

ഇത്തരത്തിലുള്ള ഒരുപാട് സംശയങ്ങൾ പലർക്കുമുണ്ടാകും.

മ്യൂച്ചൽ ഫണ്ടുകൾ എന്താണ്? യഥാർത്ഥത്തിൽ അവ എങ്ങനെയാണ് പ്രവർത്തിക്കുന്നത്? എന്ന് മനസ്സിലാക്കിയാൽ തന്നെ ഒരു വിധം ചോദ്യങ്ങൾക്ക് ഈസിയായി ഉത്തരം കണ്ടെത്താൻ സാധിക്കും.

ആളുകൾക്ക് ഏറ്റവും കൂടുതൽ ഭയമുള്ളത് മ്യൂച്ചൽ ഫണ്ടിൽ നിക്ഷേപിച്ച് തങ്ങളുടെ മൂലധനം നഷ്ടപ്പെട്ടു പോകുമോ എന്നതാണ്. ഷെയർ മാർക്കറ്റിൽ നിക്ഷേപിച്ച് പലരുടെയും പണം നഷ്ടപ്പെട്ടത് പലരും കേൾക്കാറുള്ള ഒരു വസ്തുതയാണ് താനും.

ഒരു കാര്യം ആദ്യമേ പറയട്ടെ, 5000ത്തിലധികം സ്കീമുകളുള്ള ഒരു വിഷാലമായ നിക്ഷേപ ലോകമാണ് മ്യൂച്ചൽ ഫണ്ട് എന്നുള്ളത്. ഇവയിൽ ലഭ്യമായവയിൽ വെച്ച് ഏറ്റവും മോശം ഫണ്ടിലാണ് നിങ്ങൾക്ക് നിക്ഷേപം നടത്തേണ്ടി വന്നത് എന്ന് കരുതുക; ഈ നിക്ഷേപം എട്ട് മുതൽ പത്ത് വർഷം വരെ നിങ്ങൾ ഹോൾഡ് ചെയ്യുകയാണെങ്കിൽ തീർച്ചയായും നിങ്ങൾക്ക് ഫിക്സഡ് ഡെപ്പോസിറ്റിനേക്കാൾ റിട്ടേൺ ലഭിച്ചിരിക്കും. തീർച്ച!

ഒരു ഇടത്തരം ഫണ്ടാണ് നിങ്ങൾ തെരഞ്ഞെടുത്തതെങ്കിലോ? 10 മുതൽ 12 ശതമാനം വരെ വാർഷിക റിട്ടേൺ നിങ്ങൾക്ക് ലഭിക്കും. വളരെ മികച്ച ഒരു ഫണ്ടിലാണ് നിങ്ങൾ നിക്ഷേപം നടത്തിയതെങ്കിൽ വർഷാവർഷം 15 മുതൽ 25 ശതമാനം വരെ റിട്ടേൺ നിങ്ങൾക്ക് ലഭിക്കും.

ഇതാണ് മ്യൂച്ചൽ ഫണ്ട് നിക്ഷേപത്തിൻ്റെ ഭംഗി!

ഗോൾഡ്, റിയൽ എസ്റ്റേറ്റ് പോലുള്ള മറ്റു നിക്ഷേപങ്ങളേക്കാൾ എന്തായാലും റിട്ടേൺ ലഭിക്കുമെന്നതിനാൽ മ്യൂച്ചൽ ഫണ്ടിലെ നിക്ഷേപം ഏതൊരാൾക്കും ഒഴിച്ചുകൂടാനാകാത്തതാണെന്ന് നിസ്സംശയം പറയാം.

ഏതൊരാൾക്കും തൻ്റെ ഫൈനാൻഷ്യൈൽ ഗോളുകൾ അഥവാ, ഭാവിയിൽ സംഭവിക്കാവുന്ന പലതരം സാമ്പത്തിക ആവശ്യങ്ങൾക്കുള്ള തുക ഈസിയായി കണ്ടെത്താൻ മ്യൂച്ചൽ ഫണ്ട് നിക്ഷേപത്തിന് മാത്രമേ സാധിക്കൂ എന്ന് കൂടി ഓർമ്മപ്പെടുത്തുന്നു.

മ്യൂച്ചൽ ഫണ്ട് എന്നാൽ എന്താണ്?

അധികമാളുകളും ധരിച്ച് വെച്ചിരിക്കുന്നത് മ്യൂച്ചൽ ഫണ്ടുകൾ ഷെയർ മാർക്കറ്റിൽ മാത്രം നിക്ഷേപിക്കാനുള്ള മാർഗ്ഗമായിട്ടാണ്. എന്നാൽ മ്യൂച്ചൽ ഫണ്ടിലൂടെ സ്വർണ്ണത്തിലും ബോണ്ടുകളിലും റിയൽ എസ്റ്റേറ്റിലും എല്ലാം ഇൻവെസ്റ്റ് ചെയ്യാൻ സാധിക്കും. അതുപോലെ ഷെയർമാർക്കറ്റിലും നിക്ഷേപം നടത്താൻ മ്യൂച്ചൽ ഫണ്ടിലൂടെ സാധിക്കും.

കൂടുതൽ റിസ്കെടുത്ത് റിട്ടേൺ കൂടുതൽ ലഭിക്കാൻ ഷെയർ മാർക്കറ്റിൽ അഥവാ കമ്പനികളുടെ ഓഹരികളിൽ നിക്ഷേപം നടത്തുന്ന മ്യൂച്ചൽ ഫണ്ടുകളാണ് തെരഞ്ഞെടുക്കേണ്ടത്. ഇത്തരം ഫണ്ടുകളെ 'ഇക്വിറ്റി ഫണ്ടുകൾ' എന്നാണ് വിളിക്കുക. ഓഹരികളുടെ വിലയിലുള്ള ചാഞ്ചാട്ടം ഇത്തരത്തിലുള്ള ഇക്വിറ്റി ഫണ്ടുകളിലും സംഭവിക്കും. പക്ഷെ, ദീർഘ കാലത്തേക്ക് നിക്ഷേപിക്കുന്നവർക്ക് ഇത്തരത്തിലുള്ള ചാഞ്ചാട്ടങ്ങളെ അതിജീവിച്ച്; 12 മുതൽ 20 ശതമാനം വരെ വാർഷിക റിട്ടേൺ ലഭിക്കുക തന്നെ ചെയ്യും. മറിച്ച്, കമ്പനികളുടെ ഓഹരികളിൽ നേരിട്ട് നിക്ഷേപം നടത്തിയാൽ ഷെയർമാർക്കറ്റിലെ സംഭവിക്കാറുള്ള വലിയ ചാഞ്ചാട്ടം അനുഭവിക്കേണ്ടി വരികയും, അവസാനം അത് സ്വന്തം നിക്ഷേപ സ്വഭാവത്തെ സാരമായി ബാധിക്കുകയും ഓഹരി നിക്ഷേപത്തിൽ നിന്ന് തന്നെ കാലാകാലത്തേക്ക് പിന്മാറേണ്ടിയും വരുന്നു.

എന്താണ് ഷെയർ മാർക്കറ്റ്?

കമ്പനികളുടെ ഓഹരികൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നിടമാണ് ഷെയർമാർക്കറ്റ്. മ്യൂച്ചൽഫണ്ടുകൾ ഷെയറുകൾ വാങ്ങുന്നതും വിൽക്കുന്നതും ഇതേ ഷെയർമാർക്കറ്റിലൂടെ തന്നെയാണ്. പക്ഷെ ചെറിയ ഒരു വ്യത്യാസമുണ്ട്. ഒരാൾ സ്വയം കമ്പനികളുടെ ഓഹരികളിൽ ഇടപാട് നടത്തുന്നതിൽ നിന്ന് വ്യത്യസ്തമായി; മ്യൂച്ചൽ ഫണ്ടിൽ പതിന്മടങ്ങ് എക്സ്പീരിയൻസുള്ള എക്സപേർട്ടായ ഒരു ഫണ്ട് മാനേജരാണ് ഓഹരികൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നത്. അത് കൊണ്ട് തന്നെ ഷെയർമാർക്കറ്റിലൂടെ സംഭവിക്കുന്ന മൂലധന നഷ്ടങ്ങൾ മ്യച്ചൽഫണ്ട് നിക്ഷേപത്തിലൂടെ ഒരിക്കലും ഉണ്ടാകുന്നില്ല. ഇത് കൊണ്ടാണ് കൂടുതൽ ആളുകൾക്കും ഷെയർമാർക്കറ്റിൽ നഷ്ടം സംഭവിക്കുമ്പോഴും മ്യൂച്ചൽഫണ്ടുകൾ അവരുടെ ഫണ്ടിൽ നിക്ഷേപിച്ച നിക്ഷേപകർക്ക് ദീർഘ കാലത്തേക്ക് ലാഭം മാത്രം നൽകിക്കൊണ്ടിരിക്കുന്നത്.

ഷെയർമാർക്കറ്റിലൂടെ കമ്പനികളിൽ ഇൻവെസ്റ്റ് ചെയ്യുന്നത് മൂന്ന് രീതിയിലാണ് :

ഒന്ന്: സ്വയം പഠനം നടത്തി നേരിട്ട് ഷെയറുകൾ വാങ്ങുകയും വിൽക്കുകയും ചെയ്യുക. ഒരു ഡീമാറ്റ് അക്കൌണ്ടും ട്രേഡിംഗ് അക്കൌണ്ടും ഉണ്ടെങ്കിൽ ആർക്കും ഈ രീതിയിൽ ഇൻവെസ്റ്റ് ചെയ്യാവുന്നതാണ്. ആദ്യമൊക്കെ വളരെ ഈസിയായി തോന്നുമെങ്കിലും, ദീർഘകാലത്തേക്ക് ഇതിലൂടെ സ്ഥിരമായ ഒരു സാമ്പത്തിക വളർച്ച കൈവരിക്കണമെങ്കിൽ 7 മുതൽ 10 വർഷത്തെ പരിജ്ഞനാം ആവശ്യമാണെന്ന് ബോധ്യപ്പെടും.

രണ്ട്: ഒരു എക്സ്പേർട്ടിൻ്റെ നിർദ്ദേശാനുസരണം കമ്പനികളിൽ നിക്ഷേപം നടത്തുക. ഇവിടെയും ട്രാൻസാക്ഷൻസ് നടത്തേണ്ടത് ഓരോരുത്തരും നേരിട്ടാണെങ്കിലും, കമ്പനി തെരഞ്ഞടുക്കുന്നതിലും മറ്റും എക്സ്പേർട്ടിൻ്റെ സഹായം ലഭിക്കും.

മൂന്ന്: കമ്പനികളിൽ നിക്ഷേപം നടത്തുന്ന മ്യൂച്ചൽ ഫണ്ടുകളിൽ നിക്ഷേപം നടത്തുക. ഒന്ന്, രണ്ട് രീതികളിൽ ഒരാൾ നേരിട്ട് ഷെയർ വാങ്ങുകയും വിൽക്കുകയും ചെയ്യുമ്പോൾ മൂന്നാമത്തെ രീതിയിൽ മ്യൂച്ചൽ ഫണ്ട് മാനേജറാണ് കമ്പനികളുടെ ഓഹരികൾ വാങ്ങുന്നതും വിൽക്കുന്നതും. ഈ രീതിയിലൂടെ ഷെയർ മാർക്കറ്റിൽ നിക്ഷേപം നടത്തുന്നതാണ് ഏറ്റവും സുരക്ഷിതമായ മാർഗ്ഗം.

കാലാകാലങ്ങളായി മ്യൂച്ചൽ ഫണ്ടുകൾ ദീർഘകാലത്തേക്ക് ലാഭം നൽകുന്നത് ഫണ്ട് മാനേജറുടെ ഈ ഒരു മികവ് ഒന്ന് കൊണ്ട് മാത്രമാണ്.

മികവുറ്റ ഒരു ഫണ്ട് മാനേജർക്കുള്ള ചാർജ്ജുകൾ വളരെ കൂടുതലായിരിക്കും എന്ന് നമുക്ക് ഊഹിക്കാവുന്നതേ ഉള്ളൂ. പക്ഷെ മ്യൂച്ചൽഫണ്ടിൽ ഒരുപാട് ആളുകൾ ഒരുമിച്ച് നിക്ഷേപിക്കുമ്പോൾ പരസ്പരം ഷെയർ ചെയ്ത് ഫീസ് കൊടുക്കാനുള്ള അവസരം വന്ന് ചേരുന്നു. നിക്ഷേപകർക്ക് അവരുടെ നിക്ഷേപത്തിൻ്റെ വളരെ ചെറിയ ഒരു ശതമാനം മാത്രം നൽകി മികവുള്ള ഒരു ഫണ്ട് മാനേജരുടെ കീഴിൽ ഇൻവെസ്റ്റ് ചെയ്യാൻ ഇതിലൂടെ സാധിക്കുന്നു. ആയിരക്കണക്കിന് നിക്ഷേപകർ ചെറിയ രീതിയിലുള്ള ഫീസ് കൊടുക്കുന്നത് മൂലം ഫണ്ട് മാനേജർക്ക് വലിയ തുക ഫീസായി ലഭിക്കുകയും ചെയ്യുന്നു. ഇവിടെ നിക്ഷേപകർക്കും ഫണ്ട് മാനേജർക്കും ഒരുപോലെ ഗുണം ലഭിക്കുന്നു.

മ്യുച്ചൽഫണ്ടിൻ്റെ ഉപയോഗങ്ങൾ

മ്യൂച്ചൽ ഫണ്ടിലെ നിക്ഷേപം യഥാർത്ഥത്തിൽ ഉപയോഗിക്കുന്നത് ഓരോരുത്തരും അവരവരുടെ ഫൈനാൻഷ്യൽ ഗോളുകൾ അഥവാ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ വേണ്ടിയാണ്. 

ഉദാഹരണത്തിന്, 15 വർഷം കഴിഞ്ഞുള്ള മക്കളുടെ ഉപരിപഠനം, 20 വർഷം കഴിഞ്ഞുള്ള മകളുടെ വിവാഹം, അഞ്ച് വർഷത്തിന് ശേഷം കാറ് വാങ്ങൽ, 10 വർഷത്തിൽ സ്വന്തമായി ഒരു വീട് വെക്കൽ, 25 വർഷം കഴിഞ്ഞ് ജോലിയിൽ നിന്ന് വിരമിക്കൽ ഇതെല്ലാം ഫൈനാൻഷ്യൈൽ ഗോളുകളാണ്.

ഇതുപോലുള്ള ലക്ഷ്യങ്ങൾ നേടിയെടുക്കാൻ അതിനനുസരിച്ചുള്ള മ്യൂച്ചൽ ഫണ്ടുകൾ തെരഞ്ഞെടുത്ത് എല്ലാ മാസവും നിക്ഷേപം നടത്തിയാൽ മാത്രം മതി. വളരെ ഈസിയായി ലോൺ ഒന്നും എടുക്കാതെ നമ്മുടെ ഗോളുകൾ എത്തിപ്പിടിക്കാൻ മ്യൂച്ചൽ ഫണ്ട് നിക്ഷേപത്തിന് സാധിക്കുന്നു.

ഫണ്ടുകൾ തെരഞ്ഞെടുക്കുമ്പോൾ വളരെ ശ്രദ്ധ വേണം എന്ന് മാത്രം. ഉദാഹരണത്തിന്, 10 വർഷം കഴിഞ്ഞുള്ള മകളുടെ വിവാഹത്തിന് 20 ലക്ഷം സ്വരൂപിക്കാൻ കുറഞ്ഞ റിസ്കുള്ള ഫണ്ടിലാണ് നിക്ഷേപം നടത്തേണ്ടത്. കാരണം വിവാഹം എന്നുള്ളത് ഒഴിച്ച് കൂടാനാവാത്ത ഒന്നാണ്. അതിൽ റിസ്കെടുക്കാൻ നിൽക്കുന്നത് ബുദ്ധിയല്ല. നേരേ മറിച്ച്, ഒരു വെക്കേഷന് വേണ്ടിയാണ് ഫണ്ട് സ്വരൂപിക്കുന്നതെങ്കിൽ കുറച്ച് റിസ്ക് കൂടിയ ഫണ്ടിൽ നിക്ഷേപിച്ചാലും തെറ്റില്ല. ഒരുപക്ഷെ, ആ ഫണ്ട് പ്രതീക്ഷിച്ച അത്ര വളർന്നില്ല എങ്കിലും നിങ്ങളുടെ ആവശ്യം ഒഴിവാക്കാവുന്നതായത് കൊണ്ട് നിങ്ങൾക്ക് അധികം പ്രയാസപ്പെടേണ്ടി വരില്ല.

ഓരോ ഗോളുകൾക്കും അതിനനുസരിച്ചുള്ള റിസ്ക് നോക്കി മ്യൂച്ചൽഫണ്ട് തെരഞ്ഞെടുക്കുന്നതാണ് ബുദ്ധി. അങ്ങനെ നമ്മുടെ നിക്ഷേപ പോർട്ട്ഫോളിയോ ലക്ഷ്യങ്ങൾക്കനുസരിച്ച് തരം തിരിക്കുകയും വേണം.

ഓരോരുത്തരുടെയും ഫൈനാൻഷ്യൽ അഭിരുചിക്കനുസരിച്ച് ഒരു അഡ്വൈസറുടെ സഹായത്താൽ ഇത് വളരെ ഈസിയായി പ്ലാൻ ചെയ്യാവുന്നതാണ്.

Post a Comment

0 Comments